Site icon Fourteen Kerala – 14 Kerala News

വയനാട് വാകേരി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ചത്തു

വയനാട്: ഇന്ന് രാവിലെ വനം വകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് മാരമലക്ക് സമീപമുളള കാപ്പിതോട്ടത്തില്‍ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ജഡം വനം വകുപ്പ് പരിശോധനക്കായി ബത്തേരിയിലെ ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി.

ഗാന്ധിനഗര്‍ മാരമല റോഡിലെ കാപ്പിതോട്ടത്തില്‍ രണ്ട് ദിവസം മുമ്പാണ് കടുവയെ കാലിന് ഗുരുതര പരിക്ക് പറ്റി അവശനിലയില്‍ കണ്ടെത്തിയത്.

Exit mobile version