Site icon Fourteen Kerala – 14 Kerala News

സംസ്ഥാന കേരളോത്സവം കായികമേള; പാലക്കാടിന്‌ കിരീടം

കൊല്ലം: സംസ്ഥാന കേരളോത്സവം കായികമേളയില്‍ പാലക്കാടിന്‌ കിരീടം. നാലു ദിവസമായി കൊല്ലത്തു നടന്ന മേളയില്‍ 243പോയിന്റോടെയാണ്‌ ഓവറോള്‍ ചാമ്ബ്യന്‍ഷിപ് കരസ്ഥമാക്കിയത്‌.

149 പോയിന്റോടെ കോഴിക്കോട്‌ രണ്ടാം സ്ഥാനവും 136 പോയിന്റോടെ കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. കണ്ണൂരില്‍ നടന്ന കേരളോത്സവ കലാമേളയില്‍ നിന്നുള്ള 268 പോയിന്റ്‌ കൂടി ചേര്‍ത്ത്‌ 511 പോയിന്റോടെ പാലക്കാട്‌ സ്വന്തമാക്കിയത്‌ കേരളോത്സവ ഓവറോള്‍ ചാമ്ബ്യന്‍ഷിപ്പും.

കലാമത്സരത്തില്‍ ഓവറോള്‍ കരസ്ഥമാക്കിയ കണ്ണൂരിനെ (365 പോയിന്റ്‌)കായികമേളയിലൂടെ മറികടന്നാണ്‌ പാലക്കാട് ഇരട്ട നേട്ടത്തിനുടമയായത്. 501 പോയിന്റോടെ കണ്ണൂര്‍ ഓവറോളില്‍ മൂന്നാം സ്ഥാനത്താണ്‌. കലാമേളയില്‍ 358 പോയിന്റുണ്ടായിരുന്ന കോഴിക്കോട് കേരളോത്സവ ഓവറോളില്‍ രണ്ടാംസ്ഥാനം നേടി (507 പോയിന്റ്‌).

മേളയുടെ ആദ്യദിനം മുതല്‍ അവസാനം വരെ കിരീടനേട്ടത്തിലേക്ക്‌ എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു പാലക്കാട്‌. ട്രാക്കിലും ഫീല്‍ഡിലും കരിമ്ബനയുടെ നാടിന്റെ സമഗ്രാധിപത്യമാണ്‌ കൊല്ലം മണ്ണില്‍ ദൃശ്യമായത്‌. കായികമേളയില്‍ 131 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തും 113 പോയിന്റുമായി തൃശൂര്‍ അഞ്ചാം സ്ഥാനവും നേടി. ആതിഥേയ ജില്ലയായ കൊല്ലം 38 പോയിന്റുമായി പത്താം സ്ഥാനത്താണ്‌.

Exit mobile version