Site icon Fourteen Kerala – 14 Kerala News

ടർഫ് ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി

കോഴിക്കോട്: ടർഫ് ഓണേഴ്സ് അസോസിയേഷൻ കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുറായിൽ റിസോർട്ടിൽ വെച്ച് കുടുംബ സംഗമം നടത്തി.
കോഴിക്കോട് വിജിലൻസ് പോലീസ് സൂപ്രണ്ട് കെ.പി അബ്ദുൽ റസാഖ് സംഗമം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് സിദ്ധീഖ് പുറായിൽ അധ്യക്ഷത വഹിച്ചു. ഫിലിപ്പ് മമ്പാടിന്റെ ക്ലാസ്സ്, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ്, സംഘടനയുടെ 2023 കലണ്ടറിന്റെ പ്രകാശനം, മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവയെല്ലാം ചടങ്ങില്‍ വെച്ച് നടത്തി.
ജനറൽ സെക്രട്ടറി എ.കെ മുഹമ്മദാലി, മോയിൻ കുട്ടി മാസ്റ്റർ, മഠത്തിൽ കരീം ഹാജി, സുബൈർ മാസ്റ്റർ, ഖമറുദ്ധീൻ, റെനീഷ്, കുട്ടി മോൻ, ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു ഷാജഹാൻ നന്ദിയും പറഞ്ഞു.
പ്രകൃതി സൌന്ദര്യം കൊണ്ടനുഗ്രഹീതമായ പുറായില്‍ റിസോട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായി വന്ന TOAK കുടുംബാംഗങ്ങള്‍ക്ക് അമീന്‍ പൊന്നാടും ടീമും ഒരുക്കിയ ഗാന വിരുന്ന് വേറിട്ടൊരനുഭവം തന്നെയായിരുന്നു. 2023 പുതുവര്‍ഷത്തിൽ വീണ്ടും കൂട്ടുകൂടാമെന്ന് പരസ്പരം മനസ്സില്‍ ഉറപ്പിച്ച് കൊണ്ടാണ് ഓരൊരുത്തരും പുറായില്‍ റിസോട്ടില്‍ നിന്നും യാത്ര തിരിച്ചത്.
Exit mobile version