Site icon Fourteen Kerala – 14 Kerala News

വീടിനുള്ളില്‍ അസാധാരണ മുഴക്കം; കാരണമറിയാതെ വീട്ടുകാര്‍ ആശങ്കയില്‍

വെള്ളിമാട്കുന്ന്: പറമ്പില്‍ ബസാറിനടുത്ത് വീടിന്റെ അടിത്തട്ടില്‍ നിന്നും കേള്‍ക്കുന്ന അസാധാരണ മുഴക്കത്തിന്റെ കാരണമറിയാതെ നാലഗം കുടുംബം ആശങ്കയില്‍. പോലൂര്‍ തെക്കേമാറാത്ത് ബിജുവിന്റെ വീടിന്റെ അടിത്തട്ടില്‍ നിന്നാണ് ഇടിവെട്ട് പോലുള്ള ശബ്ദം ഇടക്കിടെ കേള്‍ക്കുന്നതായി പറയുന്നത്. നേരത്തെ രാത്രി മാത്രമാണ് ശബ്ദം കേട്ടിരുന്നതെങ്കില്‍ രണ്ട് ദിവസവമായി പകലും കേള്‍ക്കാന്‍ തുടങ്ങി. ഇതുകാരണം കുടുംബം ഒരാഴ്ചയായി ഭീതിയോടെയാണ് കഴിയുന്നത്. പാത്രങ്ങളില്‍ നിറച്ചുവെക്കുന്ന വെള്ളം ശബ്ദം ഉണ്ടാകുമ്പോള്‍ തുളുമ്പുന്നതായും കണ്ടെത്തി. ശനിയാഴ്ച വിദഗ്ധസംഘം വീട്ടില്‍ പരിശോധന നടത്തി.

എന്നാല്‍ ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് കൃത്യമായി കണ്ടെത്താനുമാവുന്നില്ല. അഞ്ച് വര്‍ഷമായി താമസിക്കുന്ന വീടാണിത്. മുന്‍മ്പ് ഇത്തരമൊരനുഭവം ഉണ്ടായിട്ടില്ലെന്ന് ബിജു പറയുന്നു. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സും ഭൗമശാസ്ത്ര വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭൂമി കുലുക്കവുമായി ഇതിന് ബന്ധമില്ലെന്നാണ് ഭൗമശാസ്ത്ര വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ചെങ്കല്ലുള്ള പ്രദേശമാണിത്. സമീപത്തെ വീടുകാര്‍ക്കൊന്നും ഇത്തരം അനുഭവമില്ല.

ഇവിടെ അഞ്ച് വര്‍ഷമായി വീട് നിര്‍മിച്ച് താമസമാക്കിയിട്ട്. ഒരുവര്‍ഷം മുമ്പാണ് ഒന്നാം നിലയുടെ പണി പൂര്‍ത്തിയക്കിയത്. 2,500 സ്വയര്‍ഫീറ്റിന് താഴെയുള്ള വീടാണിത്. മുകളില്‍ കയറുമ്പോള്‍ താഴെ നിന്നാണെന്നും താഴെ നിന്നാല്‍ മുകളില്‍ നിന്നാണെന്നും തോന്നിക്കുന്ന രീതിയിലാണ് ശബ്ദം അനുഭവപ്പെടുന്നതെന്ന് ബിജു പറഞ്ഞു. ബിജുവും ഭാര്യയും മാതാവും മകനുമാണ് ഇവിടെ താമസം.

Exit mobile version