Site icon Fourteen Kerala – 14 Kerala News

സന്തോഷ് ട്രോഫി ആവേശം കോഴിക്കോട്ട് നാളെ മുതൽ; ആദ്യ മത്സരം രാജസ്ഥാനുമായി

കോഴിക്കോട്: സന്തോഷ് ട്രോഫി ഗ്രൂപ്പ് മൽസരത്തിൽ കേരളം നാളെ ഇറങ്ങുന്നു. വൈകിട്ട് 3.30ന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മൽസരത്തിൽ ബിഹാർ നാളെ രാവിലെ 8ന് ജമ്മു കശ്മീരിനെ നേരിടും. ടീം മാനേജർമാരുടെ ഇന്നത്തെ യോഗത്തിൽ മത്സരങ്ങളുടെ സമയം അന്തിമമായി തീരുമാനിക്കും.

നിലവിലെ ചാംപ്യന്മാരാണ് കേരളം. 22 അംഗ ടീമിൽ കെഎസ്ഇബിയിൽ നിന്നുള്ള 9 താരങ്ങളെയാണ് കേരളം ഉൾപ്പെടുത്തിയിരിക്കുന്നത്. ടീമിലെ 16 പേർ പുതുമുഖങ്ങളാണ്. തുടക്കത്തിൽത്തന്നെ ഗോൾ നേടാൻ കഴിഞ്ഞാൽ കേരളത്തിനു കാര്യമായ കുതിപ്പ് ലഭിക്കുമെന്ന് കോച്ച് പി.ബി.രമേശ് പറഞ്ഞു.

Exit mobile version