Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കടയ്ക്കൽ പന്തളംമുക്ക് ചെന്നിലം സ്വദേശി ശിവാനന്ദനാണ് മരിച്ചത്.

വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version