Site icon Fourteen Kerala – 14 Kerala News

ബഫർ സോൺ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കിഫ

കോഴിക്കോട്: ബഫർ സോണുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഇന്നലെ പുറത്തിറക്കിയ മാപ്പിൽ അതൃപ്തി രേഖപ്പെടുത്തി കിഫ. സർക്കാർ ഇന്നലെ അപ്‌ലോഡ് ചെയ്തിരിക്കുന്ന മാപ്പുകൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഇവ ഒരു വർഷം മുൻപ് കേരള സർക്കാർ കേന്ദ്രത്തിലേക്ക് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടാനിന്നും ഈ റിപ്പോർട്ടുകളും മാപ്പുകളും 2022 ജൂൺ 3ലെ സുപ്രീം കോടതിയോടുകൂടി അപ്രസക്തവും അസാധുവുമായതാണെന്നും കിഫ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധിപ്രകാരമുള്ള ഒരു കിലോമീറ്റർ മാർക്ക് ചെയ്ത് നൽകണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുകയും പ്രസ്തുത ഒരു കിലോമീറ്റർ പരിധിയിലുള്ള എല്ലാ കെട്ടിടങ്ങളുടെയും ജനസംഘ്യയുടെയും കണക്കുകൾ സുപ്രീം കോടതിയിൽ നൽകികൊണ്ട് ആയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ വനത്തിന് വെളിയിൽ ബഫർ സോൺ പ്രായോഗികമല്ലെന്ന് നിലപാട് കേരള സർക്കാർ എടുക്കുകയും കേരള സംസ്ഥാനത്തിന് മുഴുവനായി ഈ വിധിയിൽ നിന്ന് ഇളവ് വാങ്ങുകയും ചെയ്യണമെന്നാണ് കിഫയുടെ നിലപാട്.

Exit mobile version