Site icon Fourteen Kerala – 14 Kerala News

കലോത്സവനഗരിയിലേക്ക് ശ്രദ്ധയാകർഷിച്ച് പ്രോമോ വീഡിയോ ലോഞ്ച്

കോഴിക്കോട്: മതസൗഹൃദത്തിന്റെയും മാനവികതയുടെയും മധുരം വിളമ്പുന്ന കോഴിക്കോടിന്റെ മണ്ണിൽ വീണ്ടും വിരുന്നെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് പൊലിമയേറ്റാൻ പ്രൊമോ വീഡിയോ ഒരുങ്ങി. അറുപത്തി ഒന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രൊമോ വീഡിയോ ലോഞ്ചിംഗ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവ്വഹിച്ചു.

ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂൾ കലോത്സവ കമ്മിറ്റി ചെയർമാൻ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. സ്കൂൾ കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ.സച്ചിൻ ദേവ് എം.എൽ.എ, ഐ ആൻഡ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ ദീപ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എ മുഹമ്മദലി, ജോയിന്റ് കൺവീനർമാരായ പി.കെ.എ ഹിബത്തുള്ള, എൻ.പി അസീസ്, ജനപ്രതിനിധികൾ, വിവിധ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version