Site icon Fourteen Kerala – 14 Kerala News

കലോത്സവക്കലവറയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി വിദ്യാർഥികൾ

കട്ടിപ്പാറ : കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണക്കലവറയിലേക്ക് കന്നൂട്ടിപ്പാറ ഐ.യു.എം.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ ഭക്ഷ്യവസ്തുക്കൾ നൽകി.

പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. ഭക്ഷ്യവസ്തുശേഖരണത്തിന് കെ.ടി. ആരിഫ്, കെ.സി. ശിഹാബ്, ഫൈസ് ഹമദാനി, കെ.പി. ജസീന, ദിൻഷ ദിനേഷ്, പി.പി. തസ്‌ലീന, ടി. ആബിദ, ഐഷെ സെബ, ടി. ഷബീജ് തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version