Site icon Fourteen Kerala – 14 Kerala News

വളയം കല്ലുനിരയില്‍ വീട് കത്തി നശിച്ചു

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കാലിക്കുളമ്പില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വീട് കത്തി നശിച്ചു. അത്തിയുള്ള പറമ്പത്ത് ശാന്തയും കുടുംബവും താമസിക്കുന്ന താര്‍പോളിന്‍ ഷീറ്റുകൊണ്ട് നിര്‍മി ച്ച വീടാണ് കത്തിനശിച്ചത്. ശാന്ത വീട്ടിനു സമീപത്തെ പറമ്പില്‍ റബര്‍ പാല്‍ എടുക്കാന്‍ പോയ സമയത്താണ് സംഭവം. ബസ് ജീവന ക്കാരനായ മകനും സ്വകാര്യ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റായ മരുമകളുമാണ് വീട്ടില്‍ താമസിക്കുന്നത്.

റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ എല്ലാ രേഖകളും കത്തിനശിച്ചതായി വീട്ടുകാ ര്‍ പറഞ്ഞു. നിര്‍ധന കുടുംബത്തില്‍പെട്ട ഇവര്‍ ലൈഫ്പദ്ധതില്‍ വീടിനായി കാത്തിരിക്കുകയായിരുന്നു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീ ഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചേലക്കാടുനിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം, വളയം പൊലീസ് എന്നി വര്‍ സ്ഥലത്തെത്തി.

Exit mobile version