കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ചാത്തൻക്കോട്ട് നടയിൽ ചരക്ക് ലോറി റോഡിന് കുറുകേ മറിഞ്ഞു ഗതാഗത തടസ്സം രൂക്ഷമായി. റോഡിൻ്റെ ഒരു ഭാഗത്തു കൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. താമരശ്ശേരി ചുരത്തിൽ ഇന്ന് രാത്രി ഗതാഗത നിയന്ത്രണമുള്ളതിനാൽ വാഹനങ്ങൾ അധികവും കുറ്റ്യാടി വഴിയാണ് പോകുന്നത്.
കുറ്റ്യാടി ചുരത്തിൽ ലോറി മറിഞ്ഞു; ഭാഗിക ഗതാഗത തടസ്സം
