Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കടപ്പുറത്ത് മത്സ്യകന്യകയുടെ മണല്‍ശില്‍പം

കോഴിക്കോട് :കടല്‍തീരത്തെ വെളുത്തമണലില്‍ മത്സ്യകന്യകയുടെ മനോഹരമായ മണല്‍ശില്‍പം. ബേപ്പൂര്‍, അന്താരാഷ്ട്ര ജലമേളയോടനുബന്ധിച്ച് വയനാട് സ്വദേശിയും ശില്പിയുമായ ബിനുവും സംഘവുമാണ് മ ത്സ്യകന്യകയുടെ മനോഹരരൂപം മണലില്‍ തീര്‍ത്തത്.

ശില്പത്തിന്റെ ഉദ്ഘാടനം സബ് കലക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിച്ചു. ‘ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റ് എന്നും മണലില്‍ എഴുതിയിട്ടുണ്ട്. ഡിസംബര്‍ 24 മുതല്‍ 28വരെയാണ് മേള. വിനോദസഞ്ചാര വകുപ്പും ഭരണകൂടവും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

Exit mobile version