Site icon Fourteen Kerala – 14 Kerala News

വ്യവസായി ഫാരിസ് അബൂബക്കറിന്റെ നന്തിയിലെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട് സന്ദര്‍ശിച്ചു. ശനിയാഴ്ച കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി കൊയിലാണ്ടി നന്തി ബസാറിന് സമീപത്തെ ഫാരിസിന്റെ വീട്ടിലെത്തിയത്.

ഡിസംബര്‍ 13ന് ഫാരിസിന്റെ പിതാവ് മുണ്ടയില്‍ മമത അബൂബക്കര്‍ മരിച്ചിരുന്നു. മരണത്തില്‍ അനുശോ ചനമറിയിക്കാനാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. രാത്രി എട്ടോടെ വീട്ടിലെത്തിയ അദ്ദേഹം ഏറെനേരം ചെലവഴിച്ചാണ് മടങ്ങിയത്.

Exit mobile version