Site icon Fourteen Kerala – 14 Kerala News

നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം; ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്

തൃശ്ശൂര്‍ : തൃശ്ശൂര്‍ കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി. മലബാര്‍ എഞ്ചിനീയറിംങ് കോളേജിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 8.40 നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീക്ക് സാരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിസാര പരിക്കുണ്ട്.

Exit mobile version