Site icon Fourteen Kerala – 14 Kerala News

സംസ്ഥാന സ്കൂൾ കലോത്സവം; പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു. മാനാഞ്ചിറ ബി.ഇ.എം. സ്കൂളിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.

ഡി.ഡി.ഇ.സി. മനോജ് കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ. അരവിന്ദൻ, എൻ. ശ്യാംകുമാർ, ജില്ലാപഞ്ചായത്തംഗം ഐ.പി. രാജേഷ്, ടി. അശോക് കുമാർ, ടി. ആബിദ്, സജീവൻ വടകര, ഷാജു. പി. കൃഷ്ണൻ, ടി.ടി. ബിനു തുടങ്ങിയവർ സംസാരിച്ചു.

ജനുവരി മൂന്ന് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിലാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത് .239 ഇനങ്ങളിലായി ഏകദേശം 14000 ത്തോളം മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുക.

Exit mobile version