Site icon Fourteen Kerala – 14 Kerala News

പുള്ളാവൂർ പുഴയിൽനിന്ന് മെസ്സിയുടെ കട്ടൗട്ട് നീക്കി

കോഴിക്കോട്: മലയാളികളുടെ ഫുട്‌ബോള്‍ ജ്വരം ലോകത്തിന്റെ നെറുകയില്‍ എത്തിച്ച കോഴിക്കോട് പുള്ളാവൂരിലെ കട്ടൗട്ടുകള്‍ നീക്കം ചെയ്തു. ഫിഫയുടെ – ഔദ്യോഗിക പേജിലടക്കം ഇടംപിടിച്ച മെസ്സിയുടെ കട്ടൗട്ടാണ് അര്‍ജന്റീന കപ്പടിച്ചതിനു പിന്നാലെ നീക്കം ചെയ്തത്. രാജകീയമായി ഉയര്‍ത്തിയ കട്ടൗട്ട് അതി രാജകീയമായി തന്നെയാണ് നീക്കം ചെയ്തത്. ‘തോല്‍വിയറിഞ്ഞിട്ടില്ല, ജയിച്ച് കപ്പുവാങ്ങിച്ചു. ഇത്രയും നാള്‍ കാത്തിരുന്നു. 1986 മുതല്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി ഇനിയും നൂറുകൊല്ലം കാത്തിരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇപ്രാവശ്യം മിശിഹ അത് നേടിത്തന്നു’ ആരാധകര്‍ പ്രതികരിച്ചു.

മെസ്സിക്കുപുറമെ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടും നീക്കം ചെയ്തു. ഫിഫ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലടക്കം പങ്കുവെച്ച കട്ടൗട്ടുകള്‍ ലോകശ്രദ്ധയാകെ പിടിച്ചുപറ്റിയിരുന്നു. ‘ ലോകകപ്പ് ചൂട് കേരളത്തിലും’ എന്ന തലക്കെട്ടോടെയായിരുന്നു ഫിഫ ചിത്രം പങ്കുവെച്ചത്. പുള്ളാവൂരില്‍ ആദ്യം സ്ഥാപിച്ചത് മെസിയുടെ കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ ആരാധകര്‍ സ്ഥാപിച്ചു.

Exit mobile version