Site icon Fourteen Kerala – 14 Kerala News

നാട്ടിലെത്താൻ വഴിയില്ലാതെ മറുനാടൻ മലയാളികൾ; പ്രത്യേക ട്രെയിനും ഇല്ല,വിമാന നിരക്കും കൂടി

ദില്ലി : ക്രിസ്മസ് ന്യൂ ഇയർ അവധിക്കായി നാട്ടിലെത്താനാകാതെ വിഷമത്തിലായായി മറുനാടൻ മലയാളികൾ. റെയിൽവേയിൽ ടിക്കറ്റ് കിട്ടാനില്ല. എന്നാൽ വിമാനത്തിൽ വരാമെന്ന് കരുതിയാൽ ടിക്കറ്റ് നിരക്ക് ആറിരട്ടിയാക്കി വർധിപ്പിച്ചിരിക്കുകയാണ് . തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനെന്ന മുംബൈ മലയാളികളുടെ ആവശ്യം കണക്കിലെടുക്കാതെ റെയിൽവേ മുഖം തിരിച്ചിരിക്കുകയാണ് .

എന്നാൽ മറ്റിടങ്ങളിലേക്ക് പ്രത്യേക ട്രെയിൻ ഓടിക്കുമ്പോഴാണ് കേരളത്തോടു മാത്രമുള്ള ഈ അവഗണന. ട്രെയിൽ ടിക്കറ്റുകളെല്ലാം മാസങ്ങൾക്ക് മുൻപേ വിറ്റ് പോയതിനാൽ ഈ ക്രിസ്മസ് കാലത്ത് നാട്ടിലെത്തുക മലയാളികൾക്ക് പ്രതിസന്ധിയായി. വിമാന നിരക്ക് കുത്തനെ കൂടിയതോടെ നാട്ടിലെത്തണമെന്ന ആഗ്രഹം മാറ്റിവെക്കുകയാണ് ദില്ലിയിലെ മലയാളികളെല്ലാം .

കൂടാതെ മൂന്നും നാലും ദിവസത്തെ അവധി മാത്രം കിട്ടുമ്പോൾ ഒന്നര ദിവസം ട്രെയിനിൽ ചെലവഴിക്കുന്നത് പ്രായോഗികമല്ല എന്നും ഇവർ പറയുന്നു. ആഘോഷകാലത്തെ തിരക്ക് മുന്നിൽ കണ്ട് ടൂറിസ്റ്റ് ബസുകളും കൂടിയ നിരക്കാണ് ഈടാക്കുന്നത്. നിരക്ക് ഏകീകരിക്കാനോ കുറയ്ക്കാനോ സർക്കാർ നടപടിയും ഇല്ല

Exit mobile version