Site icon Fourteen Kerala – 14 Kerala News

15-ാം സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കോഴിക്കോട്: സി.ഐ.ടി.യു 15-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക നയവും ക്ഷേമ പ്രവര്‍ത്തനങ്ങളും തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം തന്നെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ദേശീയ ജനറല്‍ സെക്രട്ടറി കേന്ദ്രം കേരളത്തിനുള്ള ഫണ്ടുകള്‍ കുറച്ചതിനെതിരെയും വിമര്‍ശിച്ചു. എല്ലാത്തിനെയും വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും തപന്‍ സെന്‍ പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം എം.പി. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും പ്രവര്‍ത്തന റിപ്പോര്‍ട്ടിനുമേല്‍ ചര്‍ച്ച നടത്തും. സമ്മേളനത്തില്‍ 604 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തിങ്കളാഴ്ച്ച നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Exit mobile version