Site icon Fourteen Kerala – 14 Kerala News

ശ്രുതി മരിക്കുന്നതിന്റെ തലേന്ന് വഴക്കുണ്ടായി; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: കൊയിലാണ്ടി സ്വദേശിനി ശ്രുതിയുടെ മരണം ഭര്‍ത്തൃവീട്ടുകാരുടെ പീഡനം കാരണമെന്ന് കുടുംബം. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികുട്ടിയുടെ  കുടുംബം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ഒക്ടോബര്‍ 22 നാണ് 27 കാരിയായ ശ്രുതിയെ ചോമ്പാലയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഭര്‍ത്താവിന്റെ വീട്ടിലെ ദുരിതം മകള്‍ നേരിട്ട് പറഞ്ഞിരുന്നതായും അമ്മ കാഞ്ചന പറയുന്നു.

മല്‍സ്യത്തൊഴിലാളിയായ മാടാക്കര സ്വദേശി വിപിനാണ് ശ്രുതിയുടെ ഭര്‍ത്താവ്. 2018 ഏപ്രില്‍ 4 നായിരുന്നു ഇരുവരുടെയും വിവാഹം. ശ്രുതി മരിക്കുന്നതിന്റെ തലേ ദിവസവും വീട്ടില്‍ വഴക്കുണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അസ്വഭാവിക മരണത്തിനാണ് നിലവില്‍ പൊലീസ് കേസെടുത്തുട്ടുള്ളത്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമെന്നാണെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

Exit mobile version