Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടിയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. തണ്ണീംമുഖത്ത് ചെറിയ പുരയില്‍ ചന്ദ്രമതിയുടെ (62) മൃതദേഹമാണ് തോട്ടുമുഖം കടപ്പുറത്ത് കണ്ടെത്തിയത്.

ഇന്നലെ രാത്രി ഉറങ്ങാനായി കിടന്ന ചന്ദ്രമതിയെ രാവിലെ മുറിയില്‍ കാണാതായതോടെയാണ് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.

Exit mobile version