Site icon Fourteen Kerala – 14 Kerala News

അമിത വേഗതയിലെത്തിയ കാര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരുക്ക്

താമരശ്ശേരി: അമിത വേഗതയിലെത്തിയ കാര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരുക്ക്. കാര്‍ യാത്രക്കാരും കോഴിക്കോട് തൊണ്ടയാട് സ്വദേശികളുമായ ഷിബി (42), ജംഷീര്‍, ലോറി ഡ്രൈവര്‍ വെസ്റ്റ് പുതുപ്പാടി സ്വദേശി ആഷിഖ്(36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഷിബിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമാറ്റി.

ദേശീയപാതയില്‍ ഓടക്കുന്ന് അങ്ങാടിക്ക് സമീപം രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. വയനാട് മാന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറി കടക്കുന്നതനിടെ ലോറിയില്‍ ഇടിക്കുകയായിരുന്നു. കാര്‍ ലോറിക്കുള്ളിലേക്ക് കയറിയതിനാല്‍ ലോറിയുടെ മുന്‍ഭാഗത്തെ രണ്ട് ടയറുകളും അടര്‍ന്ന് പോയി. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Exit mobile version