Site icon Fourteen Kerala – 14 Kerala News

ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് പരുക്കേറ്റയാൾ മരിച്ചു

കോഴിക്കോട്: ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് പരുക്കേറ്റയാൾ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂർ സ്വദേശി പി പി മുനീർ (49) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മുനീർ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുൻപാണ് നാട്ടിലെത്തിയത്. ഉടൻ സൗദിയിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് ദാരുണാന്ത്യമുണ്ടായത്.

Exit mobile version