Site icon Fourteen Kerala – 14 Kerala News

വീടിനകത്ത് നിന്ന് 200 ലിറ്റർ വാഷും 30 ലിറ്റർ ചാരായവും പിടിച്ചെടുത്തു

കൊടുവള്ളി: വീടിനകത്ത് വൻതോതിൽ വാഷ് തയ്യാറാക്കി ചാരായം വാറ്റിയ ആളെ കൊടുവള്ളി എക്സൈസ് അറസ്റ്റു ചെയ്തു. സൗത്ത് കൊടുവള്ളി മോഡേൺ ബസാർ പറയരുകണ്ടി അബ്ദുൾഖാദർ (53) ആണ് പിടിയിലായത്.

ശനിയാഴ്ച വൈകീട്ട് നാലിന് 30 ലിറ്റർ വ്യാജ ചാരായം, 200 ലിറ്റർ വാഷ്, വലിയ വാറ്റുസെറ്റ്, വലിയഗ്യാസ് സ്റ്റൗ എന്നിവ സഹിതമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വാഷും ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ച കുറ്റത്തിനാണ് ഇയാളുടെ പേരിൽ കേസ് എടുത്തത്.

താമരശ്ശേരി അസി. എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീൻ, പി.ഒ. ഗ്രേഡ് സുരേഷ് ബാബു, സി.ഇ.ഒ. മാരായ പ്രബിത് ലാൽ, റസൂൺകുമാർ, ഡബ്ല്യു.സി.ഇ.ഒ. ഷിംല എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Exit mobile version