Site icon Fourteen Kerala – 14 Kerala News

മിഠായിത്തെരുവിലെ വ്യാപാരിക്ക് നേരേ വധശ്രമം: ആറുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരിയെ കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടി. ഇരിങ്ങലൂര്‍ സ്വദേശി അര്‍ഷാദ് ബാബു (41), നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുല്‍ ഹമീദ്(40), കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46), കിണാശ്ശേരി ചെരണം കുളം പറമ്പ് അബ്ദുള്‍ മനാഫ് (42), മാത്തോട്ടം വാഴച്ചാല്‍ വയല്‍ അബദുള്‍ അസീസ് (38) എന്നിവരാണ് പിടിയിലായത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ മാത്തോട്ടം സ്വദേശി ഫൈസലിനെ പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി അക്ബറിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രനും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Exit mobile version