Site icon Fourteen Kerala – 14 Kerala News

വടകരയിൽ 10 വയസ്സുകാരിക്ക് ജപ്പാൻ ജ്വരം; ആരോഗ്യ വകുപ്പ്

വടകര: വടകര നഗരസഭയില്‍ 10 വയസ്സുകാരിക്ക് ജപ്പാന്‍ ജ്വരം. ജില്ലയില്‍ ആദ്യമായാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടുംബം രണ്ടു വര്‍ഷമായി വടകരയിലാണ് താമസം. മെഡിക്കല്‍ കോളേജില്‍നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന ആരോഗ്യ വകുപ്പിലെ സംഘം ശനിയാഴ്ച ഉച്ചയോടെ വടകരയിലെത്തും.

Exit mobile version