Site icon Fourteen Kerala – 14 Kerala News

യൂത്ത് ലീഗിനു പുതിയ ആസ്ഥാന മന്ദിരം

കോഴിക്കോട്; മുസ്‌ലിം യൂത്ത് ലീഗിന്റെ പുതിയ ആസ്ഥാന മന്ദിരം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബീച്ച് റോഡിൽ ടഗോർ ഹാളിനു സമീപമാണ് ആസ്ഥാനമന്ദിരം. ദീർഘനാളിനു ശേഷമാണ് ഹൈദരലി ശിഹാബ് തങ്ങൾ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.  മതമൗലിക വാദത്തിൽ നിന്നും തീവ്രവാദത്തിൽ നിന്നും യുവാക്കളെ മാറ്റി അവരെ മതനിരപേക്ഷ ബോധമുള്ളവരാക്കി മാറ്റാൻ മുസ്‌ലിം യൂത്ത് ലീഗിനു സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. 

ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്, ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, ട്രഷറർ പി.വി.അബ്ദുൽ വഹാബ്, ലീഗ് നിയമസഭ പാർട്ടി സെക്രട്ടറി കെ.പി.എ.മജീദ്, സീനിയർ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസമദ് സമദാനി, നിയമസഭ പാർട്ടി ഡപ്യൂട്ടി ലീഡർ എം.കെ.മുനീർ,  സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം, യൂത്ത് ലീഗ് ട്രഷറർ എം.എ.സമദ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവർ പ്രസംഗിച്ചു.

Exit mobile version