Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിലെ മാളില്‍ സിനിമ കാണാനെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍

താമരശ്ശേരി: താമരശ്ശേരിയിലെ മാളില്‍ സിനിമ കാണാനെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പുതുപ്പാടി തട്ടൂര്‍പറമ്പില്‍ കോക്കാട്ട് സല്‍സ് തോമസ്(36)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പലതവണ അതിക്രമമുണ്ടായപ്പോള്‍ പൊതു പ്രവര്‍ത്തകയായ ഇവര്‍ പ്രതികരിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. എസ് ഐ ശ്രീജിത്ത്, എ എസ് ഐ ജയപ്രകാശ്, സി പി ഒ വിപിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.

Exit mobile version