Site icon Fourteen Kerala – 14 Kerala News

കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ

കണ്ണൂ‍ർ : അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്നതുമായ കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജെൻസ് സെൽ നടത്തിയ പരിശോധനയിൽ കണ്ണൂർ പാടിച്ചാൽ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
Exit mobile version