Site icon Fourteen Kerala – 14 Kerala News

ലോക ഭിന്ന ശേഷി ദിനാചരണം; ചെമ്പ്ര ഗവ എല്‍ പി സ്‌കൂളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു

താമരശ്ശേരി: ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി ചെമ്പ്ര ഗവ.എല്‍.പി സ്‌കൂളില്‍ ചിത്രരചനാ മത്സരം ,ബിഗ് ക്യാന്‍വാസ് ,പോസ്റ്റര്‍ പ്രദര്‍ശനം , വിവിധ കലാപരിപാടികള്‍ എന്നിവസംഘടിപ്പിച്ചു. പരിപാടി വാര്‍ഡ് മെമ്പര്‍ എം.ടി.അയ്യൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷി കലാ പ്രതിഭ ബഷീര്‍ തൊടുകയിലിനെ ചടങ്ങില്‍ ആദരിച്ചു.

പി.ടി.എ.വൈസ് പ്രസിഡന്റ് ഉസ്മാന്‍ പി. ചെമ്പ്ര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ ടി ഷൈനി ടീച്ചര്‍ സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡന്റ് രതി ദനേഷ്, എം പി റഷീദ്, എം പി ഉസ്മാന്‍, കെ പി ജംഷിദ്, ഹരിത, അശ്വതി എന്നിവര്‍ സംസാരിച്ചു.

Exit mobile version