Site icon Fourteen Kerala – 14 Kerala News

സ്‌കാനിങിന് കാത്തിരുന്ന് രോഗി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കൗണ്ടർ ബന്ധു അടിച്ചുതകര്‍ത്തു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്കാനിങ് സെന്ററിലെ തിരക്കിനെതുടർന്ന് ഏറെനേരം കാത്തിരുന്ന രോഗി മരിച്ചു. കുന്നത്തറ വടക്കേ തുളുമ്പത്ത് വീട്ടില്‍ ജാനകി അമ്മ (83) ആണ് മരിച്ചത്. സ്കാനിങ്ങിനായി കാത്തിരുന്ന ജാനകി അവശനിലയിലായിരുന്നതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരിച്ചു.

വാർഡിലായിരുന്ന രോഗിയെ ശനിയാഴ്ച രാവിലെയാണ് സ്കാനിങ്ങിനായി എത്തിച്ചത്. എന്നാല്‍ സ്കാനിങ് സെന്ററിൽ തിരക്കായതിനെ തുടർന്ന് ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. രോഗി മരിച്ചതോടെ ബന്ധു സ്‌കാനിങ് കേന്ദ്രം കൗണ്ടറിലെ ഗ്‌ളാസ് അടിച്ചുതകര്‍ത്തു.

സംഭവത്തിൽ‌ ബന്ധുവായ ശ്രീധരനെ(47) പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിയ ശ്രീധരൻ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീധരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version