Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുന്ദമംഗലത്ത് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച

കുന്ദമംഗലം: മുക്കം റോഡിൽ വ്യാപാര ഭവന് സമീപത്തെ പലചരക്ക് കടയിൽ കവർച്ച. കഴിഞ്ഞദിവസം പുലർച്ച ഒരുമണിയോടെയാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയയാൾ മുൻവശത്തെ ഷട്ടറിന്റെ പുട്ടുപൊളിച്ച് അകത്തുകയറുകയായിരുന്നു. കാഷ് കൗണ്ടറിലെയും പരിസരത്തെയും സാധനങ്ങൾ മാറ്റിയിട്ട നിലയിലാണ്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്.

ടാക്സി സ്റ്റാൻഡിന് മുൻവശത്തുള്ള പലചരക്ക് കടയിലും മോഷണശ്രമം നടന്നു. വാതിലിന്റെ പൂട്ട് തകർക്കുകയും പ്രധാന ഷട്ടറിന്റെ പൂട്ട് പൊളിക്കാൻ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. കാരന്തൂർ മർക്കസിന് സമീപം കൂൾബാറിലും മോഷണ ശ്രമം നടന്നു.

Exit mobile version