Site icon Fourteen Kerala – 14 Kerala News

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോരങ്ങാട് സ്വദേശി മരിച്ചു

താമരശ്ശേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. താമരശ്ശേരി ചുങ്കം അയ്യിട്ടകത്ത് പരേതനായ മായിന്‍കുട്ടിയുടെ മകന്‍ കോരങ്ങാട് താഴത്തു വീട്ടില്‍ മുഹമ്മദ് (58) ആണ് മരിച്ചത്.

എസ്റ്റേറ്റ് മുക്കിലെ ത്രീ സ്റ്റാര്‍ സര്‍വ്വീസ് സ്റ്റേഷന്‍ ഉടമയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പൂനൂരിന് സമീപം മുഹമ്മദ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെക്കാലം താമരശ്ശേരിയിയിലെ ടാക്‌സി ഡ്രൈവറായിരുന്നു.

ഭാര്യ: ഷെറിന. മക്കള്‍: സഫ്‌ന, ഷിഫാന, ഫെബിന ഫായിസ്. മരുമക്കള്‍: ഷാഹുല്‍ (അണ്ടോണ), സക്കീര്‍ ( ചെറ്റക്കടവ്). സഹോദരങ്ങള്‍: പള്ളി തൊടികയില്‍ അബൂബക്കര്‍, മൂസ (4 വീല്‍), സുലൈമാന്‍, പാത്തുമ്മയി(പെരിങ്ങളം) സൈനബ (കൊടുവള്ളി) ജമീല (മലപുറം).

Exit mobile version