Site icon Fourteen Kerala – 14 Kerala News

എയിഡ്സ് ബോധവൽക്കരണം നടത്തി

താമരശ്ശേരി : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ചമൽ നിർമ്മല യുപി സ്കൂളിൽ ബോധവൽക്കരണം നടത്തി.

കുട്ടികളുടെ ചിന്താശേഷി കരവിരുതിലൂടെ പ്രകടമാക്കി കൊണ്ടുള്ള കൊളാഷ് നിർമ്മാണം, ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽനിശ്ചല ചിത്രപ്രദർശനം എന്നിവ നടത്തി.

സ്കൂൾ ലീഡർ ആദിദേവ് കെ സി എയ്ഡ്സ് ദിനാചരണ ബോധവൽക്കരണ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് , ശില്പ മോൾ ജോർജ്, ശ്രുതി പി എന്നിവർ നേതൃത്വം നൽകി.

Exit mobile version