Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടിയിൽ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. സില്‍ക്ക് ബസാര്‍ കൊല്ലം വളപ്പില്‍ സുരേഷിന്റെ ഭാര്യ പ്രവിതയും (35) മകന്‍ അനിഷ്‌കയുമാണ് (ഒരു വയസ്) മരിച്ചത്. കൊയിലാണ്ടി കൊല്ലം റെയില്‍വെ ഗേറ്റിനു സമീപമാണ് അപകടം. രാവിലെ 11 മണിയോടെയായിരുന്നു ദാരുണ സംഭവം.

ഡല്‍ഹി- കൊച്ചുവേളി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്ന് ദൃഷ്‌സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂറോളം നിര്‍ത്തിയിട്ടു. നാരായണന്റെയും സതിയുടെയും മകളാണ്  പ്രവിത. അനാമിക പ്രവിതയുടെ മറ്റൊരു മകളാണ്.

Exit mobile version