Site icon Fourteen Kerala – 14 Kerala News

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023 – 24 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് അസൈനാര്‍ എമ്മച്ചം കണ്ടി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.പി.രവീന്ദ്രനാഥ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് പദ്ധതി അവലോകനം നടത്തി.

വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം. ശ്രീജ സ്വാഗതവും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ശിവപ്രസാദ് നന്ദിയും പറഞ്ഞു.

Exit mobile version