Site icon Fourteen Kerala – 14 Kerala News

പത്തു വയസുകാരനു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവും പിഴയും

കൊയിലാണ്ടി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കാവില്‍ സ്വദേശി മേലെടുത്തുമീത്തല്‍ മംഗലശ്ശേരി വീട്ടില്‍ ശങ്കരനെയാണ് ( 63) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി പി അനില്‍ പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതിയുടെ കടയില്‍ വെച്ച് മിഠായി നല്‍കി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പരീക്ഷക്ക് മാര്‍ക്കു കുറഞ്ഞതിന്റെ ഭാഗമായി കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് കുട്ടി വിവരം പുറത്തു പറയുന്നത്. കൗണ്‍സിലര്‍ കുട്ടിയുടെ അമ്മയെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കുകയായിരുന്നു. പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ വി.മമ്മുകുട്ടി ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ.പി.ജെതിന്‍ ഹാജരായി.

Exit mobile version