Site icon Fourteen Kerala – 14 Kerala News

അഴിയൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

വടകര: ദേശീയപാതയില്‍ അഴിയൂര്‍ കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഴിയൂര്‍ എരിക്കിന്‍ചാലില്‍ റാബിയ മന്‍സിലില്‍ പരേതനായ അബ്ദുറഹിമാന്റെ മകന്‍ റഹീസ് (41)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

കുഞ്ഞിപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി ബൈക്കില്‍ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KA01 – AI 3205 ലോറി പിറകില്‍ നിന്നും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിന്‍ ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. നിര്‍ത്താതെ പോയ ലോറി പിന്നീട് കൈനാട്ടില്‍ വച്ച് പോലീസ് പിടിച്ചു. മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് റാബി. ഭാര്യ: ഷരീഫ, മക്കള്‍: ആയിഷ, റിസ്വാന്‍.

Exit mobile version