Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ആവിക്കല്‍ തോട് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ച നിലയില്‍; പൊളിച്ചത് പൊലീസെന്ന് സമരക്കാര്‍

കോഴിക്കോട്: ആവിക്കല്‍ തോട് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. രാത്രിയുടെ മറവില്‍ പൊലീസാണ് സമരപ്പന്തല്‍ പൊളിച്ചതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇന്ന് രാവിലെയാണ് സമരപന്തല്‍ പൊളിച്ച നിലയില്‍ ആളുകള്‍ കണ്ടത്. ഇന്നലെ രാത്രി 11. 30 വരെ സമരസ്ഥലത്ത് ആളുകളുണ്ടായിരുന്നെന്നും രാവിലെ ആയപ്പോഴേക്കും പൊളിച്ചുമാറ്റിയതാണെന്നും സമരക്കാര്‍ ആരോപിച്ചു.

സമരം തുടങ്ങിയപ്പോള്‍ കെട്ടിയ പന്തലാണ്. അവിടെയാണ് പൊലീസുകാര്‍ പോലും കിടന്നുറങ്ങുന്നത്. പന്തല്‍ തകര്‍ത്തത് പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണെന്നും പൊലീസ് നിരീക്ഷണത്തിലുള്ള സ്ഥലത്തെ പന്തലാണ് തര്‍ത്തതെന്നും സമരസമിതി പ്രതിനിധികള്‍ പറഞ്ഞു.

Exit mobile version