Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : നാദാപുരത്ത് നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് സമീപം കാസർക്കോട് രജിസ്ട്രേഷൻ കാറും.

ഇന്നലെ രാത്രി പത്തരയോടെ നാട്ടുകാരാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് മൃതദേഹം നാട്ടുകാർ കണ്ടത്. മൃതദേഹം വടകര ഗവ.ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂർ – കാസർക്കോട് ജില്ലാ അതിർത്തി സ്വദേശി ശ്രീജിത്താണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാൾ എന്തിന് നരിക്കാട്ടേരിയിൽ എത്തി എന്നും മരണകാരണം എന്താണെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

സംഭവത്തിൽ നാട്ടുകാർ ദുരൂഹത ഉന്നയിക്കുന്നുണ്ട്. പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

ഇതിനിടെ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിക്കാൻ പൊലീസ് സൈബർ വിഭാഗത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നരിക്കാട്ടേരിയിലേക്ക് പുറപ്പെട്ടു.

Exit mobile version