Site icon Fourteen Kerala – 14 Kerala News

ബാലുശ്ശേരി വട്ടോളി ബസാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ബാലുശ്ശേരി: വട്ടോളി ബസാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. 2006 മോഡല്‍ മാരുതി 800 കാറാണ് കത്തി നശിച്ചത്. പുക കണ്ടതിനെ തുടര്‍ന്ന് കാറോടിച്ചിരുന്ന ശ്രീരാജ് പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. നരിക്കുനിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സുജിത് കുമാറിന്റെ നേതൃത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

ഷോട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫയര്‍മാന്‍മാരായ ടി പി ഷനില്‍, പി അബീഷ്, പി സന്ദീപ്, ഡ്രൈവര്‍മാരായ കെ കെ അനൂപ്, എ കെ വിപുല്‍, ഹോം ഗാര്‍ഡുമാരായ വേണുഗോപാലന്‍, കേരളന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Exit mobile version