Site icon Fourteen Kerala – 14 Kerala News

ജന്മദിനാശംസകളുമായി മോദിക്ക് രണ്ടു ലക്ഷം പോസ്റ്റ് കാർഡുകൾ

കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളറിയിച്ച് ജില്ലയിൽനിന്ന് രണ്ടു ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കുന്ന പരിപാടിക്ക് തുടക്കമായി. സൗജന്യ വാക്സീനും സൗജന്യ റേഷനും ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കു നന്ദിയറിയിച്ചാണ് ജന്മദിനാശംസ കാർഡുകൾ അയയ്ക്കുന്നത്. കോഴിക്കോട് നഗരം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനും ദേശീയപാതാ വികസനത്തിനും നന്ദി അറിയിച്ചിട്ടുണ്ട്.

മെഡിക്കൽ കോളജ് വികസനം, വടകര ജില്ലാ ആശുപത്രി പുതുക്കിപണിയുന്ന 100 കോടിയുടെ ജനസേവനപദ്ധതി എന്നിവയ്ക്കും കത്തിൽ നന്ദി അറിയിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അധ്യക്ഷനായിരുന്നു.X

ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, വൈസ് പ്രസിഡന്റുമാരായ കെ.വി.സുധീർ, ബി.കെ.പ്രേമൻ, കെ.പി.വിജയലക്ഷ്മി, ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ ട്രഷറർ വി.കെ.ജയൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്‌, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Exit mobile version