Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് റോഡ് പ്രവൃത്തി; അവലോകന യോഗം ചേർന്നു

ബാലുശ്ശേരി: കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് റോഡ് പ്രവൃത്തി അവലോകനം ചെയ്യുന്നതിന് കെ. എം സച്ചിൻ ദേവ് എം. എൽ. എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൽവർട്ട് പ്രവൃത്തി ആരംഭിച്ചതിനാൽ പല സ്ഥലങ്ങളിലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ജലവിതരണം തടസ്സപ്പെടുന്ന പ്രശ്നം അടിയന്തര പരിഗണന നൽകി പരിഹാരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി.

റോഡിലുള്ള കെ.എസ്.ഇ.ബി പോസ്റ്റുകൾ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് വേഗത്തിലാക്കും. ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ് നിർമ്മിക്കാനും റോഡിലെ വെള്ളക്കെട്ട് പൂർണ്ണമായും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്ന പ്രവൃത്തിയും ഉടനെ പൂർത്തിയാക്കും. 20 മാസം കൊണ്ട് പ്രവൃത്തി പൂർത്തികരിക്കുമെന്ന് കരാർ ഗ്രൂപ്പിന്റെ പ്രതിനിധി യോഗത്തെ അറിയിച്ചു.

ബാലുശ്ശേരി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.അജിത, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡണ്ട് നിജിൽ രാജ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Exit mobile version