Site icon Fourteen Kerala – 14 Kerala News

നിർത്തിയിട്ട ടൂറിസ്റ്റ് ബസിനുപിന്നിൽ കാറിടിച്ചു; എസ്.ഐ. ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട് : നിർത്തിയിട്ട ടൂറിസ്റ്റ് ബസിനുപിന്നിൽ കാറിടിച്ച് വെള്ളയിൽ എസ്.ഐ. ഉൾപ്പെടെ കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. എസ്.ഐ. സജീഷ്‌കുമാർ (54), സുഗന്ധി (46), ചെറുകുളം ചോയിബസാറിൽ ചാലിപ്പറമ്പത്ത് ചന്ദ്രൻ (62), ഗിരിജ (54), ചാലിപ്പറമ്പത്ത് ഗോപാലൻ (63) എന്നിവർക്കാണ് പരിക്ക്.

എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കോടി മക്കട ഒറ്റത്തെങ്ങിൽ ബുധനാഴ്ച രാത്രി 11.45-നായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് ചെറുകുളത്തേക്ക് പോവുകയായിരുന്നു കാർ.ലോകകപ്പ് മത്സരം കണ്ട് തിരിച്ചുപോവുകയായിരുന്നവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ചേവായൂർ പോലീസും വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി

Exit mobile version