Site icon Fourteen Kerala – 14 Kerala News

കൊടുവള്ളിയില്‍ കട കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു

കൊടുവള്ളി: കട കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു. വാരിക്കുഴിത്താഴം പാഷാ സ്റ്റോറിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. 15,000 രൂപ, 8000 രൂപയുടെ സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍, 2000 രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഉടമ ജീലാനി പാഷയുടെ വിവിധ രേഖകള്‍ അടങ്ങിയ പഴ്‌സ് തുടങ്ങിയവയാണ് രണ്ടു പേരടങ്ങിയ മോഷ്ടാക്കള്‍ കവര്‍ന്നത്.

ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ഇരുമ്പ് കമ്പിയുപയോഗിച്ച് കടയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചു. പിന്നീട് ഷട്ടര്‍ പൂട്ടും തകര്‍ത്ത് കയറിയാണ് പണവും വസ്തുക്കളും കവര്‍ന്നത്. മോഷ്ടാക്കളുടെ ദൃശ്യം കടയിലെ സിസിടിവി യില്‍ പതിഞ്ഞിട്ടുണ്ട്. കൊടുവള്ളി സ്റ്റേഷന്‍ ഓഫീസര്‍ പി ചന്ദ്രമോഹന്‍, എസ്‌ഐമാരായ പി പ്രകാശന്‍, രശ്മി എന്നിവരുടെ നേതൃത്വത്തില്‍ കൊടുവള്ളി പൊലിസും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Exit mobile version