Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നിന്ന് മോഷ്ടിച്ച സ്കൂട്ടർ ഗോവയിൽ വിൽക്കാനൊരുങ്ങിയ പ്രതികൾ പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ച സ്‌കൂട്ടറില്‍ ഗോവയിലേക്ക് പോയി അവിടെ വില്‍പന നടത്താനൊരുങ്ങിയ യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. കുപ്രസിദ്ധ കുറ്റവാളി മാറാട് സ്വദേശി ഭൈരവന്‍ എന്നറിയപ്പെടുന്ന ഫൈജാസും (26), നൈനാംവളപ്പ് സ്വദേശി മിഥിലാജുമാണ് (24) പിടിയിലായത്. രണ്ടാഴ്ചമുമ്പ് അപ്‌സര തിയറ്ററിന് എതിര്‍വശത്തെ ക്രോസ് റോഡില്‍ നിര്‍ത്തിയിട്ട നിലനിറത്തിലുള്ള ജൂപിറ്റര്‍ സ്‌കൂട്ടര്‍ മോഷണം പോയിരുന്നു. ടൗണ്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും നടത്തിയ അന്വേഷണത്തില്‍ വാഹനം കവര്‍ന്നത് മിഥിലാജാണെന്ന് മനസ്സിലാക്കി.

കഴിഞ്ഞദിവസം ബീച്ച് മറൈന്‍ ഗ്രൗണ്ടിന് എതിര്‍വശത്തുള്ള റോഡില്‍ വാഹനം കണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തവെ സ്‌കൂട്ടറുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഫൈജാസിനെ ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രനും സംഘവും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. മിഥിലാജിനെ ആനിഹാള്‍ റോഡില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

Exit mobile version