Site icon Fourteen Kerala – 14 Kerala News

ബേപ്പൂർ തുറമുഖത്ത് നിരോധിത പുകയില ഉൽപന്നം പിടികൂടി

ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ഉരുവില്‍ കയറ്റുന്നതിനായി കൊണ്ടുവന്ന ഹാന്‍സ് പാക്കറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു. ബേപ്പൂര്‍ പൂണാര്‍ വളപ്പില്‍ ചെറിയാലിങ്ങല്‍ ഫൈസലിനെ (41) പൊലീസ് അറസ്റ്റ്‌ചെയ്തു. പച്ചക്കറികളും വസ്ത്രങ്ങളും ദ്വീപിലേക്ക് അയക്കാനെന്ന വ്യാജേനയാണ് ഹാന്‍സിന്റെ 75 കിലോ തൂക്കം വരുന്ന മൂന്ന് കെട്ടുകള്‍ മറിയ മാത എന്ന ഉരുവില്‍ കയറ്റുന്നതിനായി തുറമുഖത്തെത്തിച്ചത്.

വിവരമറിഞ്ഞ് പൊലീസ് സംഘം പരിശോധിക്കാനെത്തിയപ്പോള്‍ പുകയില ഉല്‍പന്നം തുറമുഖത്ത് ഇറക്കിവെച്ച പ്രതിയായ ഫൈസല്‍ രണ്ട്‌കെട്ടുകള്‍ വാര്‍ഫിനോട് ചേര്‍ന്ന പുഴയിലേക്കെറിഞ്ഞു. പൊലീസും തൊഴിലാളികളും ചേര്‍ന്ന് വെള്ളത്തില്‍നിന്ന് രണ്ട് കെട്ടും പൊക്കിയെടുത്തു.

Exit mobile version