Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചക്കേസ്; പ്രതി കീഴടങ്ങി

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് കീഴടങ്ങി. തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷ് (44 ) ആണ് നാദാപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

സംഭവം നടന്ന് അറു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സ്ഥലത്ത് ഹോട്ടൽ നടത്തുന്ന തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷ്, ഇയാൾ ഒറ്റക്ക് താമസിക്കുന്ന വയോധികയെയാണ് വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇതിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഈ പ്രദേശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയെ സമീപിച്ചത്.

തുടര്‍ന്ന് വീടിനകത്ത് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. പരുക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version