Site icon Fourteen Kerala – 14 Kerala News

വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു; അന്യ സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി

കോട്ടയം : മറിയപ്പള്ളിയിൽ വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി കുടുങ്ങി. ബംഗാൾ കൊൽക്കത്ത സ്വദേശി ശുശാന്ത് ആണ് മണ്ണിനടിയിൽ കുടുങ്ങിയത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

വീട് നിർമാണത്തിനായാണ് മൂന്ന് തൊഴിലാളികൾ സ്ഥലത്തെത്തിയത്. മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

എന്നാൽ, ഒരു തൊഴിലാളിയുടെ കഴുത്തുവരെ മണ്ണ് മൂടിപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, മണ്ണ് വീണ്ടും ഇടിഞ്ഞതിനാൽ തൊഴിലാളിയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ചു. പ്രദേശത്തെ മണ്ണുനീക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.

Exit mobile version