Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അധ്യാപകൻ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട് : വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അത്തോളി സ്വദേശി അബ്ദുൽ നാസറാണ് അറസ്റ്റിലായത്.

ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്സോ കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്.

മൂന്നാഴ്ച മുമ്പായിരുന്നു കൗൺസിലിങ്. ഇതേതുടർന്ന് ഒളിവിലായിരുന്ന ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

അധ്യാപകൻ പഠിപ്പിച്ച കൂടുതൽ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കി കൂടുതൽ വിദ്യാർഥികൾ പീഡിനത്തിനിരയായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.

Exit mobile version