Site icon Fourteen Kerala – 14 Kerala News

പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ

കൊല്ലം : പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ. കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജിനെയാണ് കടയ്ക്കല്‍ പൊലീസ് പിടികൂടിയത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടികളുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് നീരജ് പരിചയം സ്ഥാപിച്ചത്.

പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രതി കൈക്കലാക്കി. പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തി രാത്രിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീ‍ഡിപ്പിക്കുകയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നീരജിനെ നാട്ടുകാർ പിടികൂടിയിരുന്നു. ഇതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂഷണം ചെയ്‌തുവെന്ന വിവരങ്ങളും പുറത്തു വന്നത്. നീരജിനെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ട്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Exit mobile version